അഭിമുഖം
സമഗ്രശിക്ഷാ കേരളം (എസ്.എസ.്കെ) പത്തനംതിട്ട ജില്ലാ ഓഫീസിലെ സിവില്‍ എന്‍ജിനീയര്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, അക്കൗണ്ടന്റ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, നൈറ്റ് വാച്ച്മാന്, ഓഫീസ് അറ്റന്‍ഡന്റ് തസ്തികകളിലേക്കും ബി.ആര്.സി.കളിലെ എം.ഐ.എസ്. കോര്‍ഡിനേറ്റര്‍, അക്കൗണ്ടന്റ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്കും കരാര്‍ നിയമനത്തിന് അപേക്ഷിച്ചവര്‍ക്ക് നവംബര്‍ ഒമ്പത് മുതല്‍ 13 വരെ തിരുവല്ലയിലെ എസ്.എസ്.കെ. ജില്ലാ പ്രോജക്ട് ഓഫീസില്‍ അഭിമുഖം നടത്തും. അഭിമുഖ തീയതി, സമയം എന്നിവ ഇ-മെയില്‍, ടെലിഫോണ്‍ മുഖേന ഉദ്യോഗാര്‍ത്ഥികളെ അറിയിക്കും. വിവരങ്ങള്‍ ജില്ലാ പ്രോജക്ട് ഓഫീസിലെ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കും. അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍, സമഗ്രശിക്ഷാ കേരളം പത്തനംതിട്ട, ഗവണ്മെന്റ് മോഡല്‍ ഹൈസ്കൂള്‍ കോമ്പൗണ്ട്, തിരുവല്ല 689101 എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 0469 2600167.
- Log in to post comments