Post Category
*പി.എസ്.സി റാങ്ക് പട്ടിക റദ്ദാക്കി*
തൃശ്ശൂർ ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിൽ എൽ.പി. സ്കൂൾ ടീച്ചർ (മലയാളം മീഡിയം) - ബൈ ട്രാൻസ്ഫർ (കാറ്റഗറി നമ്പർ: 114/2025) തസ്തികയിലേക്ക് 2026 ഒക്ടോബർ അഞ്ചിന് പ്രാബല്യത്തിൽ വന്ന 686/2026/എസ്.എസ്.വി. നമ്പർ റാങ്ക് പട്ടിക റദ്ദാക്കിയതായി കേരള പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാ ഓഫീസർ അറിയിച്ചു. റാങ്ക് പട്ടികയിലുണ്ടായിരുന്ന മുഴുവൻ ഉദ്യോഗാർത്ഥികൾക്കും 2026 ഒക്ടോബർ 23-ഓടെ നിയമന ശിപാർശ നൽകിയതിനെ തുടർന്നാണ് അന്നു മുതൽ പട്ടികയുടെ കാലാവധി അവസാനിച്ചതെന്ന് ഔദ്യോഗിക വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
date
- Log in to post comments