Skip to main content

*അങ്കണവാടി കം ക്രഷുകളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം*

 കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പാല്‍ന സ്‌കീമിന്റെ ഭാഗമായി ഇരിങ്ങാലക്കുട ശിശു വികസന പദ്ധതിയില്‍ വരുന്ന അങ്കണവാടി കം ക്രഷുകളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നു. കാറളം ഗ്രാമപഞ്ചായത്തിലെ 10-ാം വാര്‍ഡിലെ 58-ാം നമ്പര്‍ അങ്കണവാടിയിലും മുരിയാട് ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡിലെ 99-ാം നമ്പര്‍ അങ്കണവാടി കം ക്രഷുകളിലാണ് നിയമനം. അതാത് വാര്‍ഡ് പരിധിയിലോ തൊട്ടടുത്ത വാര്‍ഡുകളിലോ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം.

അങ്കണവാടി കം ക്രഷ് വര്‍ക്കര്‍ തസ്തികയിലേക്കുള്ള യോഗ്യത പ്ലസ് ടു. പ്ലസ് ടു പാസായവരുടെ അഭാവത്തില്‍ എസ്.എസ്.എല്‍.സി പാസായവരെയും പരിഗണിക്കും. ഹെല്‍പ്പര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി പാസായവര്‍ക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി പാസായവരുടെ അഭാവത്തില്‍ ഏഴാം ക്ലാസ് പാസായവരെയും പരിഗണിക്കും. രണ്ട് തസ്തികകള്‍ക്കും പ്രായപരിധി 2026 നവംബര്‍ അഞ്ചിന് 18 വയസ്സ് പൂര്‍ത്തിയായവരും 35 വയസ്സ് കവിയാത്തവരുമായിരിക്കണം. മേല്‍വിലാസവും താമസവും തെളിയിക്കുന്നതിനായി റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പോ, റേഷന്‍ കാര്‍ഡില്‍ പേര് ഉള്‍പ്പെട്ടിട്ടില്ലാത്തപക്ഷം പഞ്ചായത്ത് സെക്രട്ടറിയുടെ റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റോ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ ശിശു വികസന പദ്ധതി ഓഫീസര്‍, ഇരിങ്ങാലക്കുട എന്ന മേല്‍വിലാസത്തില്‍ നവംബര്‍ 18 ന് വൈകിട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം.

അപേക്ഷ ഫോമിന്റെ മാതൃക ഇരിങ്ങാലക്കുട ശിശു വികസന പദ്ധതി ഓഫീസ്, കാറളം ഗ്രാമ പഞ്ചായത്തിലെ 58-ാം നമ്പര്‍ അങ്കണവാടി, മുരിയാട് 99-ാം നമ്പര്‍ അങ്കണവാടി എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇരിങ്ങാലക്കുട ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ്. ഓഫീസുമായോ 9188959747 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

date