Post Category
*അറിയിപ്പ്*
കുന്നംകുളം താലൂക്കിലെ ചൊവ്വന്നൂര്‍ വില്ലേജിലെ സര്‍വ്വെ നമ്പര്‍ 596/1 ല്‍പ്പെട്ട 1.41 ആര് ഭൂമിയുടേയും 596/-ല്‍പ്പെട്ട 5.87 ആര് ഭൂമിയുടേയും അവകാശം സംബന്ധിച്ച് കുന്നംകുളം താലൂക്കില്‍ ചൊവ്വന്നൂര്‍ വില്ലേജില്‍ സ്രാമ്പിക്കല്‍ വീട്ടില്‍ ഇട്ട്യേരയുടെ മകന് പരേതനായ ബേബി എന്ന വ്യക്തിയുടെ പേരില്‍ കുന്നംകുളം സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 933/1988 നമ്പര്‍ ഭാഗപത്രാധാരം നഷ്ടപ്പെട്ടുപോയിട്ടുണ്ട്. പ്രസ്തുത ആധാരം കൈവശം ലഭിക്കുന്നവരോ കണ്ടെത്തുന്നവരോ നവംബര്‍ ആറ് മുതല്‍ 14 ദിവസങ്ങള്‍ക്കകം തഹസില്‍ദാര്‍ (ഭൂരേഖ), തലപ്പിള്ളി താലൂക്ക്, വടക്കാഞ്ചേരി പി.ഒ, തൃശ്ശൂര്‍ എന്ന വിലാസത്തിലോ 04884 233226 എന്ന ഫോണ്‍ നമ്പറിലോ അറിയിക്കുകയോ ആധാരം തിരിച്ചേല്പ്പികുകയോ ചെയ്യേണ്ടതാണെന്ന് തലപ്പിള്ളി തഹസില്‍ദാര്‍ (ഭൂരേഖ) അറിയിച്ചു.
date
- Log in to post comments