Skip to main content

റാബീസ് സ്മാർട്ട് ക്യാമ്പസ്': പേവിഷബാധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

 

ഇന്ത്യൻ വെറ്റിനറി അസോസിയേഷൻ താമരശ്ശേരി താലൂക്ക് യൂണിറ്റും താമരശ്ശേരി ഐ. എച്ച്. ആർ. ഡി. കോളേജ് എൻ. എസ്. എസ്. യൂണിറ്റും സംയുക്തമായി പേവിഷബാധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. 'റാബീസ് സ്മാർട്ട് ക്യാമ്പസ്' ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി കോളേജ് പ്രിൻസിപ്പൽ ഡോക്ടർ കെ. എം. രാധിക ഉദ്ഘാടനം ചെയ്തു. ഡോക്ടർ എം. മുഹമ്മദ് ആസിഫിന്റെ നേതൃത്വത്തിൽ പേവിഷബാധ ബോധവൽക്കരണ ക്ലാസ് നടന്നു. ക്യാമ്പയിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വെറ്റിനറി വകുപ്പ് ഉദ്യോഗസ്ഥരും അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.

date