Skip to main content

*ക്വട്ടേഷന്‍ ക്ഷണിച്ചു*

എം.ആർ.എസ്/പ്രീ മെട്രിക്ക് ഹോസ്റ്റൽ വിദ്യാർത്ഥികൾക്കായി നവംബർ 20,21,22 തീയതികളില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന "കളിക്കളം" സംസ്ഥാനതല കായികമേളയിൽ നൂൽപ്പുഴ രാജീവ്ഗാന്ധി സ്മാരക ആശ്രമ വിദ്യാലയത്തിലെ കുട്ടികളെ കൊണ്ടുപോകുന്നതിനും മത്സരാർത്ഥികളെ സ്റ്റേഡിയത്തിലേക്കും അവിടെ നിന്നും താമസ സ്ഥലത്തേക്കും പരിപാടി പൂർത്തിയായതിനുശേഷം തിരികെ സ്കൂളിലേക്കും എത്തിക്കുന്നതിനായി (യാത്ര വേളയിലെ ഭക്ഷണം ഉൾപ്പെടെ) ഏ.സി./ നോൺ ഏ.സി ടൂറിസ്റ്റ് ബസ്സുകൾ (45 സീറ്റ്) വാടകക്ക് നൽകാൻ തയ്യാറുള്ള ഉടമകൾ /ഏജൻസികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ നവംബര്‍ 12 ന് രാവിലെ 11 നകം ലഭിക്കണം. ഫോണ്‍- 04936 270139

date