Skip to main content

*സ്റ്റേറ്റ്/ലോക്കൽ ലെവൽ ടൂറിസ്റ്റ് ഗൈഡ് പ്രവേശന പരീക്ഷ: അപേക്ഷാ തീയതി നീട്ടി*

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്‌സ്) ആഭിമുഖ്യത്തിലുള്ള സ്റ്റേറ്റ് ലെവൽ, ലോക്കൽ ലെവൽ ടൂറിസ്റ്റ് ഗൈഡ് 2026 പ്രവേശന പരീക്ഷയ്ക്കുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 23 വൈകിട്ട് 5:30 വരെ നീട്ടി. പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിനും ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനും വിദ്യാർത്ഥികൾക്ക് കിറ്റ്‌സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.kittsedu.org സന്ദർശിക്കാം. ഫോൺ- 0471-2329468, +91 8129816664.

 

date