ഡീസല്‍ ഓട്ടോറിക്ഷ വാങ്ങാന്‍ വായ്പ നല്കുന്നു
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്പ്പറേഷന് ദേശീയ പട്ടിക വര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന പരമാവധി 2.30 ലക്ഷം രൂപ പദ്ധതി തുകയ്ക്കുള്ള 'ഡീസല്‍ ഓട്ടോറിക്ഷ' പദ്ധതിക്കു കീഴില്‍ വായ്പ അനുവദിക്കുന്നതിന് പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതീ യുവാക്കളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു.
അപേക്ഷകര്‍ പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരും 18നും 55നും മദ്ധ്യേ പ്രായമുള്ളവരുമായിരിയ്ക്കണം. കുടുംബ വാര്‍ഷിക വരുമാനം ഗ്രാമ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് 98,000/-രൂപയിലും നഗരപ്രദേശങ്ങളില്‍ താമസിയ്ക്കുന്നവര്‍ക്ക് 1,20,000/- രൂപയിലും കവിയാന്‍ പാടില്ല. അപേക്ഷിക്കുന്നവര്‍ക്ക് ഓട്ടോറിക്ഷ ഓടിക്കുവാനുള്ള ലൈസന്‍സും ബാഡ്ജും ഉണ്ടായിരിക്കണം.
വായ്പ തുക ആറ് ശതമാനം പലിശ സഹിതം അഞ്ച് വര്‍ഷം കൊണ്ട് തിരിച്ചടക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഈടായി കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0483 -2731496, 04931-246644
- Log in to post comments