Skip to main content

ദേശീയപാതയോര അനധികൃത പാർക്കിംഗ്: കർശന നടപടി

 

ജില്ലയിലെ ദേശീയപാതയോരങ്ങളിൽ വാഹനങ്ങൾ അനധികൃതമായും അശ്രദ്ധമായും പാർക്ക് ചെയ്യുന്നത് തടയുന്നതിന് ജില്ലാ തലത്തിൽ കർശന നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. അശ്രദ്ധമായ പാർക്കിംഗ് കടുത്ത ഗതാഗത തടസ്സങ്ങൾക്കും ജീവന് ഭീഷണിയാകുന്ന   റോഡപകടങ്ങൾക്കും കാരണമാകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണിത്.

ദേശീയപാതയോരങ്ങളിലും ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്ന മറ്റ് പ്രധാന ഇടങ്ങളിലും വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് പൂർണ്ണമായും ഒഴിവാക്കണം. നിർദ്ദേശം ലംഘിച്ച് പാർക്കിംഗ് തുടരുന്നവർക്കെതിരെ ബന്ധപ്പെട്ട വകുപ്പുകളുടെ നേതൃത്വത്തിൽ നിയമാനുസൃതമായ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാകലക്ടർ പി വിഷ്ണുരാജ് അറിയിച്ചു.
പൊതുജനങ്ങളുടെ സുരക്ഷയും റോഡുകളിലെ സുഗമമായ ഗതാഗതവും ഉറപ്പാക്കുന്നതിന് എല്ലാ വാഹന ഉടമകളും ഡ്രൈവർമാരും ജില്ലാ ഭരണകൂടത്തിന്റെ പൂർണ്ണമായി സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
 

date