Skip to main content

ലോക ടൗൺ പ്ലാനിംഗിനാഘോഷം 

 

തദ്ദേശ സ്വയം ഭരണ വകുപ്പിൻ്റെ (പ്ലാനിംഗ്) ആഭിമുഖ്യത്തിൽ ലോക ടൗൺ പ്ലാനിംഗ് ദിനാഘോഷ പരിപാടികളുടെ ഭാഗമായി  നവംബർ ഏഴിന് രാവിലെ 11 മണിക്ക് കണ്ണൂർ സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലെ ജില്ലാ ആസൂത്രണ സമിതി ഹാളിൽ കേരളം എ സ്പേഷ്യൽ പ്ലാനിംഗ് പെഴ്സ്പെക്‌ടീവ് എന്ന വിഷയത്തിൽ അവതരണവും ചർച്ചയും നടത്തും. ജില്ലാ കളക്ടർ പി വിഷ്ണുരാജ് ഉൽഘാടനം ചെയ്യും.  ജില്ലാ ടൗൺ പ്ലാനർ എ.കെ മഞ്ജു അധ്യക്ഷത വഹിക്കും. റിട്ട. ചീഫ് ടൗൺ പ്ലാനർ കെ. വി. അബ്ദുൾ മാലിക്ക് വിഷയമവതരിപ്പിക്കും. തുടർന്ന്  ചർച്ചകൾനടക്കും.  വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും കോളേജ് വിദ്യാർത്ഥികളും പൊതുജനങ്ങളും പരിപാടിയിൽ പങ്കെടുക്കും.

എല്ലാവർഷവും നവംബർ എട്ടാണ് ലോക ടൗൺ പ്ലാനിംഗ് ദിനാമായി ആചരിക്കുന്നത്. സുസ്ഥിരവും ജീവിക്കാൻ യോഗ്യവുമായ മികച്ച ജനസമൂഹം രൂപീകരിക്കുന്നതിൽ നഗരാസൂത്രകർ വഹിക്കുന്ന പങ്കിനെയും നേട്ടങ്ങളെയും അംഗീകരിക്കുക എന്ന ലക്ഷ്യത്തോട് കൂടി 1949 ൽ ആരംഭിച്ച ലോക ടൗൺ പ്ലാനിംഗ് ദിനം ലോകമെമ്പാടുമുള്ള 30-ലധികം രാജ്യങ്ങളിൽ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. കേരളത്തിൽ തദ്ദേശ സ്വയം ഭരണവകുപ്പി (പ്ലാനിംഗ് ) ന്റെ ആഭിമുഖ്യത്തിൽ ഈ വർഷം സംസ്ഥാനതലത്തിലും ജില്ലാതലത്തിലുമായി വിവിധ മത്സരപരിപാടികളും സെമിനാറുകളും ചർച്ചകളും സംഘടിപ്പിക്കും.

date