Post Category
ഓട്ടോറിക്ഷ പരിശോധന: ഇന്നലെ മാത്രം ചുമത്തിയത് 17250 രൂപ
കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ കെ സി നമ്പർ ഇല്ലാതെയും പാർക്കിങ്ങിന് വിരുദ്ധമായി പാർക്ക് ചെയ്യുകയും, പെർമിറ്റ് നിബന്ധനകൾക്ക് വിരുദ്ധമായി സർവ്വീസ് നടത്തുകയും ചെയ്യുന്ന ഓട്ടോറിക്ഷകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കണ്ണൂർ ജോയിൻ്റ് ആർ.ടി.ഒ കെ വിനോദ് കുമാർ അറിയിച്ചു. പരിശോധനയുടെ ഭാഗമായി ഇന്നലെ മാത്രമായി എട്ട് വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയും 17250 രൂപ പിഴ ചുമത്തുകയും ചെയ്തു. വരും ദിവസങ്ങളിലും കർശന പരിശോധന തുടരുന്നതാണെന്ന് അദ്ദേഹം അറിയിച്ചു.
date
- Log in to post comments