Skip to main content
'നിര്‍മ്മലം ശബരിമല മെഗാ ക്ലീനിംഗ് ഡ്രൈവ്' പഞ്ചായത്തുതല ഉദ്ഘാടനം ളാഹ രാജാംപാറ ഫോറസ്റ്റ് സ്റ്റേഷന്‍ അങ്കണത്തില്‍ റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ മധു നിര്‍വഹിക്കുന്നു

നിര്‍മ്മലം ശബരിമല മെഗാ ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു

ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തില്‍ 'നിര്‍മ്മലം ശബരിമല മെഗാ ക്ലീനിംഗ് ഡ്രൈവ്' സംഘടിപ്പിച്ചു. പഞ്ചായത്തുതല ഉദ്ഘാടനം ളാഹ രാജാംപാറ ഫോറസ്റ്റ് സ്റ്റേഷന്‍ അങ്കണത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു നിര്‍വഹിച്ചു.
 
ശബരിമലയിലേക്കുള്ള പ്രധാന തീര്‍ത്ഥാടന പാതയായ ചമ്പോണ്‍ മുതല്‍ ളാഹ വരെയും കണമല മുതല്‍ പ്ലാപ്പള്ളി വരെയുള്ള പ്രദേശങ്ങള്‍, റോഡിന്റെ ഇരുവശങ്ങള്‍, പൊതുസ്ഥലങ്ങള്‍, വിശ്രമകേന്ദ്രങ്ങള്‍, പൊതുയിടങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു ശുചീകരണം.

വൈസ് പ്രസിഡന്റ് റ്റി ആര്‍ രാജം, സ്ഥിരം സമിതി അംഗങ്ങളായ രജനി ബാലന്‍, നീന സുരേഷ്, ജനപ്രതിനിധികളായ കെ ടി സജി, സജിത മനോജ്, പി. എസ് ഉത്തമന്‍, ഐശ്വര്യ സന്തോഷ്, സുരേഷ് ബാബു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി സുമേഷ് കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി ജെ കൃഷ്ണകുമാര്‍, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ ശശികല വേണു, രാജാംപാറ ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി ഗ്രേഡ് ഓഫീസര്‍ ബിജു തോമസ്, ഹരിത കര്‍മ്മസേനാംഗങ്ങള്‍, ശുചിത്വ മിഷന്‍ അംഗങ്ങള്‍, ശുചീകരണ തൊഴിലാളികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
 

date