Skip to main content

പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു

 നവംബര്‍ 21 ന് നടക്കാനിരിക്കുന്ന പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ കെ എസ് ആര്‍ ടി സി ബസ്സ്റ്റാന്റിന് എതിര്‍ വശമുള്ള ഡി റ്റി പി സി. യുടെ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ രജിസ്‌ട്രേഷന്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ അഡ്വ. എ ഷാനവാസ്ഖാന്റെ അധ്യക്ഷതയില്‍ ആരംഭിച്ചു.    യോഗത്തില്‍ വൈസ് ചെയര്‍മാന്‍ റ്റി അജയന്‍, കൃഷ്ണവേണി ശര്‍മ്മ, കെ ജി ബിജു എന്നിവരും കണ്‍വീനര്‍ ശ്രീനാഥ്  എസ്, ജോ: കണ്‍വീനര്‍ എന്‍ ചന്ദ്രബാബു, അഡ്വ. ആനന്ദ് ബ്രഹ്മാനന്ദ്, പി. പ്രതീഷ് കുമാര്‍,  ആര്‍. അരുണ്‍രാജ് എന്നിവരും  പങ്കെടുത്തു. രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയുവാന്‍ - ഫോണ്‍. 9895326273 (കണ്‍വീനര്‍), 9446706939 (ജോയിന്റ് കണ്‍വീനര്‍).  രജിസ്‌ട്രേഷന്‍   നവംബര്‍ 18  (രാവിലെ 10.30 മുതല്‍ വൈകിട്ട് 5.15) വരെയാണ്.    

 

date