എ.ഐയും റോബോട്ടിക്സും; ഭാവിയുടെ തൊഴില്‍ലോകം പരിചയപ്പെടുത്തി ദിശ സെമിനാര്‍
നിര്‍മ്മിതബുദ്ധിയുടെയും (എ.ഐ) റോബോട്ടിക്സിന്റെയും അനന്തസാധ്യതകളും ഈ മേഖലകളിലെ ഉന്നതപഠന, തൊഴില്‍ അവസരങ്ങളും പരിചയപ്പെടുത്തി ദിശ ഹയര്‍ സ്റ്റഡീസ് എക്സ്പോയില്‍ 'നിര്‍മ്മിതബുദ്ധിയുടെ അനന്തസാധ്യതകള്‍' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാര്‍ എം.എല്‍ എ അഡ്വ. വി.എസ്. ജോയ് ഉദ്ഘാടനം ചെയ്തു.സിനിമകളില്‍ മാത്രം കണ്ടിരുന്ന റോബോട്ടുകള്‍ ഇന്ന് വ്യവസായശാലകളിലും ആശുപത്രികളിലും വീടുകളിലും വരെ സജീവസാന്നിധ്യമാകുന്ന കാലത്ത് നിര്‍മ്മിതബുദ്ധിയുടെയും റോബോട്ടിക്സിന്റെയും പ്രാധാന്യം വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുകയായിരുന്നു സെമിനാറിന്റെ ലക്ഷ്യം. കോഴിക്കോട് എന്‍.ഐ.ടി. അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ജി. ഗോപകുമാര്‍ ക്ലാസ് നയിച്ചു.
സ്വയം നിയന്ത്രിത വാഹനങ്ങള്‍, റോബോട്ടിക് ശസ്ത്രക്രിയകള്‍, മനുഷ്യരുമായി സംവദിക്കുന്ന നിര്‍മ്മിതബുദ്ധി സംവിധാനങ്ങള്‍ തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളുടെ പ്രവര്‍ത്തനരീതികളും അവയ്ക്കു പിന്നിലെ ശാസ്ത്രീയ തത്ത്വങ്ങളും വിശദീകരിച്ചു. നിര്‍മ്മിതബുദ്ധിയും റോബോട്ടിക്സും പഠിക്കാന്‍ ലഭ്യമായ ഉന്നതവിദ്യാഭ്യാസ കോഴ്സുകള്‍, രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഗവേഷണ സാധ്യതകള്‍, ഭാവിയിലെ തൊഴില്‍ മേഖലകള്‍ എന്നിവയും പരിചയപ്പെടുത്തി. സ്കൂള്‍ പഠനകാലത്തുതന്നെ ഈ മേഖലകളിലേക്ക് കടന്നുവരാന്‍ വിദ്യാര്‍ഥികള്‍ വളര്‍ത്തിയെടുക്കേണ്ട അടിസ്ഥാന ശേഷികളും ആവശ്യമായ തയ്യാറെടുപ്പുകളും ചര്‍ച്ചയായി.
- Log in to post comments