Post Category
സാഹസിക ടൂറിസം പരിശീലന പരിപാടി
കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും (KATPS) കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും (KITTS) സംയുക്തമയി സംഘടിപ്പിക്കുന്ന അഡ്വെഞ്ചർ ആക്ടിവിറ്റി അസിസ്റ്റന്റ് പരിശീലന പരിപാടി നവംബർ 18ന് ആരംഭിക്കും. നേരത്തെ നവംബർ 17നാണ് നിശ്ചയിച്ചിരുന്നത്. താത്പര്യമുള്ളവർക്ക് നവംബർ 16 വരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ ഡയറക്ടർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ്, തൈക്കാട്, തിരുവനന്തപുരം- 695014 എന്ന വിലാസത്തിലോ kittstraining@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ അയയ്ക്കാം. വിവരങ്ങൾക്ക്: 8129816664.
പി.എൻ.എക്സ്. 4782/2026
date
- Log in to post comments