Skip to main content

എസ്.എസ്.എൽ.സി. വിജ്ഞാപനമായി

2026-27 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി., ടി.എച്ച്.എസ്.എൽ.സി., എ.എച്ച്.എസ്.എൽ.സി., എസ്.എസ്.എൽ.സി. (ഹിയറിങ് ഇംപയേർഡ്), ടി.എച്ച്.എസ്.എൽ.സി. (ഹിയറിങ് ഇംപയേർഡ്) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷകൾ മാർച്ച് ഒന്നിന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും. പരീക്ഷാഫീസ് പിഴ കൂടാതെ നവംബർ 18 മുതൽ 28 വരെയും പിഴയോടുകൂടി ഡിസംബർ ഒന്ന് മുതൽ അഞ്ച് വരെയും പരീക്ഷാകേന്ദ്രങ്ങളിൽ സ്വീകരിക്കും. പരീക്ഷകൾ സംബന്ധിച്ചുള്ള വിശദവിവരങ്ങൾ പരീക്ഷാ ഭവന്റെ വെബ്സൈറ്റായ https://pareekshabhavan.kerala.gov.in ൽ ലഭ്യമാണ്.

പി.എൻ.എക്‌സ്. 4784/2026

date