സൗജന്യ കമ്പ്യൂട്ടർ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവ സബ് ജയിൽ റോഡിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ മൂന്ന് മാസത്തെ ഡാറ്റ എൻട്രി, ഡി.ടി.പി കോഴ്സുകളിലേക്ക് സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട 18നും 25നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. ഡി.ടി.പി കോഴ്സിന് അപേക്ഷിക്കുന്നവർക്ക് ഡാറ്റ എൻട്രി, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ് ലോവർ അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.
പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് നിയമാനുസൃത സ്റ്റൈപ്പൻഡ് ലഭിക്കും. താൽപര്യമുള്ളവർ ഫോട്ടോ, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നവംബർ 17ന് വൈകിട്ട് അഞ്ചിന് മുമ്പായി ആലുവ പി.ഇ.ടി.സി ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.
അപേക്ഷാ ഫോമിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകൾ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകൾ, ആലുവ ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്റർ എന്നിവിടങ്ങളിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0484-2623304, 9447575509 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
- Log in to post comments