പോലീസ് കോൺസ്റ്റബിൾ കായികക്ഷമതാ പരീക്ഷ നവംബർ 17 മുതൽ
പോലീസ് വകുപ്പിൽ പോലീസ് കോൺസ്റ്റബിൾ ട്രെയിനി (APB)-KAP I തസ്തികയിലേക്കുള്ള നേരിട്ടുള്ള നിയമനത്തിലേക്കുള്ള (എൻസി എ - എസ് സി സി സി) തെരഞ്ഞെടുപ്പിന്റെ ഭാഗമായി ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കായുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നവംബർ 17 മുതൽ ഡിസംബർ 2 വരെ വിവിധ തീയതികളിൽ നടത്തും.
ചോറ്റാനിക്കര ഗവ. വി.എച്ച്.എസ്.എസ് ഗ്രൗണ്ട്, കളമശ്ശേരി ഗവ. പോളിടെക്നിക് കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് പരീക്ഷ നടത്തുന്നത്. നവംബർ 17, 18, 19, 20, 23, 24, 26, 27, 30 തീയതികളിലും ഡിസംബർ 1, 2 തീയതികളിലും രാവിലെ 5.30 മുതലാണ് പരീക്ഷ.അർഹരായ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in ൽ നിന്ന് കായികക്ഷമതാ പരീക്ഷയ്ക്കുള്ള അഡ്മിഷൻ ടിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ്/ഡിക്ലറേഷൻ, മറ്റ് നിർദേശങ്ങൾ എന്നിവ ഡൗൺലോഡ് ചെയ്ത് ആവശ്യമായ രേഖകളും തിരിച്ചറിയൽ രേഖയും സഹിതം നിശ്ചിത സമയത്ത് പരീക്ഷാകേന്ദ്രത്തിൽ എത്തിച്ചേരണം.
- Log in to post comments