Skip to main content

ലാബ് ടെക്‌നിഷ്യന്‍ നിയമനം

തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി ലാബ് ടെക്‌നിഷ്യന്മാരെ നിയമിക്കുന്നു. നവംബര്‍ 20 ന് രാവിലെ 11 ന് സൂപ്രണ്ടിന്റെ ചേംബറില്‍ അഭിമുഖം നടക്കും. ഡി.എം.എല്‍.ടി തത്തുല്യം (കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍) യോഗ്യതയുള്ള 41 വയസ്സില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. കുറഞ്ഞത് ആറുമാസത്തെ പ്രവൃത്തിപരിചയം അഭികാമ്യം. ദിവസ വേതനം 750 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് ജനറല്‍ ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0487 2427778.

date