Skip to main content

പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് ഇന്ന് തുടക്കമാകും

പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് 'കേരളോത്സവം 2026' ഇന്ന് (നവംബർ 15) മുതൽ 29 വരെ വിവിധ വേദികളിലായി നടക്കും. കായിക-കലാ മേഖലകളിലായി 13 ഇനങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. 

നവംബർ 15-ന് രാവിലെ എട്ടിന് അങ്ങാടിപ്പുറം പോളിടെക്നിക് ഗ്രൗണ്ടിൽ നടക്കുന്ന ഫുട്ബോൾ മത്സരത്തോടെ മേളയ്ക്ക് തുടക്കമാകും. നവംബർ 18-ന് വൈകുന്നേരം നാലിന് പൂപ്പലം എം.എസ്.ടി.എം കോളേജിൽ ബാസ്കറ്റ് ബോൾ, 19-ന് ഉച്ചയ്ക്ക് രണ്ടിന് സിൽവർ മൗണ്ട് സ്കൂളിൽ നീന്തൽ, നവംബർ 21-ന് വൈകുന്നേരം നാലിന് പാറക്കൽമുക്ക് ജി.എൽ.പി സ്കൂളിൽ കബഡി എന്നിവ നടക്കും. നവംബർ 22-ന് രാവിലെ ഒമ്പതിന് ആനമങ്ങാട് ജി.എച്ച്.എസ്.എസിൽ സ്റ്റേജ് കലാമത്സരങ്ങളും വൈകുന്നേരം ആറിന് ചുങ്കം ഇൻഡോർ സ്റ്റേഡിയത്തിൽ ഷട്ടിൽ ബാഡ്മിന്റണും നടക്കും.

നവംബർ 24-ന് വൈകുന്നേരം ആറിന് തിരൂർക്കാട്ട് വടംവലി മത്സരം സംഘടിപ്പിക്കും. നവംബർ 25-ന് രാവിലെ ഒമ്പതിന് സ്റ്റേജിതര കലാമത്സരങ്ങൾ, 26-ന് രാവിലെ 9.30-ന് ചെസ്സ് എന്നിവ ബ്ലോക്ക് ഹാളിൽ നടക്കും. നവംബർ 26-ന് വൈകുന്നേരം ആറിന് പട്ടിക്കാട് അൾട്ടിമേറ്റ് ജിമ്മിൽ പഞ്ചഗുസ്തി, 27-ന് രാത്രി ഏഴിന് മണ്ണാർമല ജങ്ഷനിലെ മിലൻ ക്ലബ്ബിൽ വോളിബോൾ എന്നിവ നടക്കും. വെങ്ങൂർ എം.ഇ.എ എഞ്ചിനീയറിങ് കോളേജിൽ നവംബർ 28-ന് രാവിലെ എട്ടിന് അത്‌ലറ്റിക്സ് മത്സരങ്ങളും സമാപന ദിവസമായ നവംബർ 29-ന് രാവിലെ എട്ടിന് ക്രിക്കറ്റ് മത്സരങ്ങളും നടക്കും.

date