Skip to main content

പ്രമേഹ രോഗം കൂടുന്നതിൽ  ശാസ്ത്രീയ പഠനം വേണം :കെ.സി വേണുഗോപാൽ എം.പി

 

പ്രമേഹ രോഗ ബാധിതതരുടെ ചികിത്സ ചെലവ് സാധാരണ കാർക്ക് താങ്ങാവുന്നതിലും അധികമാണെന്നും  സംസ്ഥാനത്ത് പ്രമേഹബാധിതരുടെ ബാഹുല്യം സംബന്ധിച്ച് ശാസ്ത്രീയപഠനം നടത്തിയ ശേഷം സമഗ്രമായ ആരോഗ്യ നയം നടപ്പിലാക്കണമെന്ന് കെ.സി. വേണുഗോപാൽ എം.പി. പറഞ്ഞു.

 നാഷണൽ ഹെൽത്ത് മിഷൻ , ലയൺസ് ക്ലബ്ബ് ആലപ്പുഴ സെൻട്രൽ, ഹെൽത്ത് ഫോർ ഓൾഫൗണ്ടേഷൻ, റോട്ടറി ക്ലബ്ബ് ഓഫ് ആലപ്പി നേതൃത്വത്തിൽ സംഘടിപ്പിച്ച രാജ്യാന്തര പ്രമേഹ ദിന ജില്ലാതല ശില്പശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.40 വയസ്സ് കഴിഞ്ഞ എല്ലാവർക്കും സൗജന്യമായിട്ടുള്ള വാർഷിക സൗജന്യ പരിശോധസഹായം നൽകുന്നത് സംബന്ധിച്ച് ഗവണ്മെൻ്റ് തത്വത്തിൽ അംഗീകരിച്ച പദ്ധതി വേഗത്തിൽ നടപ്പിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആലപ്പുഴ ഗവ.റ്റി.ഡി മെഡിക്കൽ കോളേജ് മുൻപ്രിൻസിപ്പൾ ഡോ: ബി. പദ്മകുമാർ അദ്ധ്യക്ഷത വഹിച്ചു. നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എസ് ലൈജു പ്രമേഹ ദിന സന്ദേശം നൽകി. ശില്പശാലയിൽ ആലപ്പുഴ ഗവഃ റ്റി.ഡി. മെഡിക്കൽ കോളേജ് നെഫ്രോള്ജി വിഭാഗം മേധാവി ഡോ. എസ്. ഗോമതി ,ഫിസിക്കൽ മെഡിസിൻ വിഭാഗം മേധാവി ഡോ. എസ്. ശിവറാം , സംസ്ഥാന മെഡിക്കൽ എഡ്യൂക്കേഷൻ ലെയ്സൺ ഓഫീസർ ഡോ .പി.എസ്. ഷാജഹാൻ, ലയൺസ് ക്ലബ്ബ് ആലപ്പുഴ സെൻട്രൽ പ്രസിഡൻ്റ് ഡോ. എസ്.രൂപേഷ് ,സെക്രട്ടറി ഇൻസാഫ് ഇസ്മയിൽ ,രാജ് മോഹൻ, റോട്ടറി ക്ലബ്ബ് ആലപ്പുഴ പ്രസിഡൻ്റ് പ്രിൻസി സെബാസ്റ്റ്യൻ എം.പി. ഗുരുദയാൽ, നസീർ പുന്നക്കൽ ടി.എസ്.സിദ്ധാത്ഥൻ, കെ.നാസർ, എന്നിവർ പ്രസംഗിച്ചു .

date