Skip to main content

പത്തനംതിട്ട ജില്ല ശിശുദിനാഘോഷം . അദ്വൈത് അജിത്ത് പ്രധാനമന്ത്രി , ദിയ അനു പ്രസിഡന്റ് , ക്രിസ്റ്റീന മറിയം സിജു സ്പീക്കര്‍

പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതിയുടെ നവംബര്‍ പതിനാലിന് പത്തനംതിട്ടയില്‍ നടക്കുന്ന ശിശുദിന റാലിക്കും , പൊതുസമ്മേളനത്തിനും നേതൃത്വം നല്‍കുന്നവരെ പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കണ്ടന്റി സ്‌കൂളില്‍ നടന്ന മലയാളം ( എല്‍.പി ആന്റ് യു.പി ) പ്രസംഗ മല്‍സരങ്ങളില്‍ നിന്നായി  തെരഞ്ഞെടുത്തു .

അദ്വൈത അജിത്ത് ( പ്രക്കാനം ഗവ യു.പി.എസ് - പ്രധാനമന്ത്രി ) , ദിയ അനു ( ഓമല്ലൂര്‍ ആര്യഭാരതി ഹൈസ്‌ക്കൂള്‍ - പ്രസിഡന്റ് ) ,  ക്രിസ്റ്റീന മറിയം സിജു ( ഉള്ളന്നൂര്‍ ആര്‍. ആര്‍ .യു.പി.എസ് - സ്പീക്കര്‍ ) , ഐറിന്‍ സെറാ ഹാരിസ് ( കോന്നി ഗവ. എല്‍.പി.എസ്  - സ്വാഗതം ) ,
ദേവതീര്‍ത്ഥ ആര്‍ . നായര്‍ ( പന്തളം എന്‍. എസ്. എസ് ഇംഗ്ലീഷ് മീഡിയം യു.പി.എസ് - ആശംസ പ്രസംഗം ) , അദ്വൈത് ആര്‍ ( പൂഴിക്കാട് ഗവ. എല്‍.പി.എസ് - നന്ദി ) .

 

date