Post Category
ഹയർ സെക്കൻഡറി പരീക്ഷാ വിജ്ഞാപനം
മാർച്ച് 2027ൽ നടക്കുന്ന ഹയർ സെക്കൻഡറി പരീക്ഷകളുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. hseportal.kerala.gov.in ൽ ലഭ്യമാണ്. ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് രണ്ട് മുതൽ 30 വരെ നടക്കും. പരീക്ഷാ ഫീസ് പിഴ കൂടാതെ നവംബർ 23 വരെയും 20 രൂപ പിഴയോടെ നവംബർ 25 വരെയും 20 രൂപ പിഴയോടൊപ്പം ദിനംപ്രതി അഞ്ച് രൂപ പിഴയോടെ നവംബർ 27 വരെയും 600 രൂപ സൂപ്പർ ഫൈനോടെ ഡിസംബർ രണ്ട് വരെയും അടയ്ക്കാം.
പി.എൻ.എക്‌സ്. 4796/2026
date
- Log in to post comments