Skip to main content

സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയില്‍ ശിശുദിനം ആഘോഷിച്ചു സൗജന്യമായി വീല്‍ചെയറും കണ്ണടകളും വിതരണം ചെയ്തു

സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയില്‍ സംഘടിപ്പിച്ച ശിശുദിനാഘോഷം ജില്ലാ മെഡിക്കല്‍ ഓഫീസര്‍  ഡോ.   ഷീജ എ എല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസ്, ദേശീയ ആരോഗ്യ ദൗത്യം, സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രി, ഇന്ത്യന്‍ അക്കാദമി ഓഫ് പീഡക്സ്, ഡി ഇ ഐ സി,   മാലക്കര സെന്റ് തോമസ് ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി. ആഘോഷങ്ങളോ ടനുബന്ധിച്ച് സൗജന്യമായി ഒരു കുഞ്ഞിന് വീല്‍ചെയറും 10 കുട്ടികള്‍ക്ക് കണ്ണടകളും വിതരണം ചെയ്തു.
 
ആശുപത്രിയിലെ ശിശുരോഗ വിദ?ഗ്ധനും ശിശുരോഗ വിഭാഗം തലവനുമായ ഡോ.റോയ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡി ഇ ഐ സി ശിശുരോഗ വിദഗ്ധ ഡോ.ജയ പി ശിശുദിന സന്ദേശം നല്‍കി. ആശുപത്രി ആര്‍എംഒ ഡോ.ശരണ്യ ബാബു, ശിശുരോഗ വിദഗ്ധനും ഐ എ പി കൊല്ലം ജില്ലാ പ്രസിഡന്റുമായ ഡോ.മനോജ് മണി, സെന്റ് തോമസ് ആശുപത്രി പ്രതിനിധികളായ ഡോ.ദിവ്യ, ജോണ്‍സണ്‍ കൂടപ്പുരയില്‍, ആശുപത്രി ലേ സെക്രട്ടറി ആന്‍ഡ് ട്രഷറര്‍ ബീന എം തുടങ്ങിയവര്‍ പങ്കെടുത്തു.
 

 

date