കൈത്തറി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ടൗണ്‍ യു പി എസില്‍ സംഘടിപ്പിച്ച കൈത്തറി ചിത്രരചനാ മത്സരം മേയര്‍ എ കെ ഹഫീസ് ഉദ്ഘാടനം ചെയ്തു. 84 കുട്ടികള്‍ പങ്കെടുത്ത മത്സരത്തില്‍ എച്ച് എസ് വിഭാഗത്തില്‍ കൊല്ലം സെന്റ് ജോസഫ് കോണ്‍വന്റ് വി എച്ച് എസ് എസിലെ ശ്രേയദത്ത് എസ്, ശ്രീത ദത്ത് എസ്, അഞ്ചാലുംമൂട് സര്‍ക്കാര്‍ എച്ച് എസ് എസിലെ അഭിഷേക് എ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
യു പി വിഭാഗത്തില്‍ സാവന്‍ സുഗുണന് ബി (പട്ടത്താനം സര്‍ക്കാര്‍ എസ് എന്‍ ഡി പി യു പി എസ്), അര്‍ണവ് ടി വിനോദ് (കൊല്ലം ക്രിസ്തുരാജ് എച്ച് എസ് എസ്), ആദിദേവന്‍ എ (ചിറ്റൂര്‍ സര്‍ക്കാര്‍ യു പി എസ്) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
എല്‍ പി വിഭാഗത്തില്‍ നിഷിക വി ആര് (സര്‍ക്കാര്‍ ഡബ്ല്യു എല്‍ പി സ്, ഐരുക്കുഴി), ആര്യ ദേവ് എസ് (സര്‍ക്കാര്‍ എല്‍ പി സ് ചിതറ), ആരതി സുനില്‍ എ (സര്‍ക്കാര്‍ എച്ച് എസ് എസ് പോരുവഴി) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
- Log in to post comments