മഞ്ചേരി നഗരസഭയുടെ 'മണ്ഡലകാല ശുചീകരണ യജ്ഞം 2026' സമാപിച്ചു
'നിർമലം പുതുയുഗ ശുചിത്വ കേരളം' ക്യാമ്പയിന്റെ ഭാഗമായി മഞ്ചേരി നഗരസഭ നടത്തിയ 'മണ്ഡലകാല ശുചീകരണ യജ്ഞം 2026' സമാപിച്ചു. അരുകിഴായ ശ്രീമഹാദേവ ക്ഷേത്ര പരിസരത്ത് നടന്ന സമാപന സമ്മേളനം എം. റഹ്മത്തുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. മഞ്ചേരി നഗരസഭയുടെ മണ്ഡലകാല ശുചീകരണ പ്രവർത്തനങ്ങൾ സംസ്ഥാനത്തെ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
നവംബർ അഞ്ച് മുതൽ 16 വരെ 12 ദിവസങ്ങളിലായാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്. കാളികാവ് ഭഗവതി ക്ഷേത്രം, തുറക്കൽ ഓരനാടത്ത് ശിവക്ഷേത്രം, പൂത്രോട്ട് വിഷ്ണു അയ്യപ്പ ക്ഷേത്രം, നറുകര നറുമധുര ദേവി ക്ഷേത്രം, പയ്യനാട് കാപ്പാട്ട് ഭഗവതി ക്ഷേത്രം, കുന്നത്തമ്പലം മൂതൃകുന്ന് ഭഗവതി ക്ഷേത്രം, കരിയാംപറമ്പത്ത് ശിവക്ഷേത്രം, പഴൂക്കര ശിവക്ഷേത്രം, വായ്പ്പാറ ശ്രീകൃഷ്ണക്ഷേത്രം, എട്ടിയോട്ട് അയ്യപ്പ ക്ഷേത്രം, അരുകിഴായ മഹാദേവ ക്ഷേത്രം, കരുവമ്പ്രം കരിങ്കാളിക്കാവ് വിഷ്ണു ക്ഷേത്രം, പുതിയങ്ങാടി വേട്ടേക്കരൻ ക്ഷേത്രം, ലക്ഷ്മി നരസിംഹ മൂർത്തി ക്ഷേത്രം എന്നിവിടങ്ങളിലാണ് ക്യാമ്പയിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
സമാപന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ വല്ലാഞ്ചിറ അബ്ദുൽ മജീദ് അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷരായ റിസ്വാന സാദിഖ് കൂളമഠത്തിൽ, സക്കീർ വല്ലാഞ്ചിറ, എം.വി അബൂബക്കർ, ഷാനിബ ഫൈസൽ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഹുസൈൻ മേച്ചേരി, ക്ലീൻസിറ്റി മാനേജർ ജെ.എ നുജൂം, കൗൺസിലർമാരായ പി. നിശാന്ത്, ശ്രീകാന്ത്, ഹുസൈൻ പുല്ലഞ്ചേരി, കെ.സി ഉണ്ണികൃഷ്ണൻ, പുളിക്കൽ റംലത്ത്, വല്ലാഞ്ചിറ ബുഷ്റാബി, ജയശ്രീ ശങ്കരൻ, റജീന മണ്ണയിൽ, കെ.പി മുഹമ്മദ് ഇഖ്ബാൽ, ടി. ശ്രീജ, മുജീബ് മുട്ടിപ്പാലം, റഹ്മാൻ, ഫാത്തിമ സുഹ്റ, ഇ. നഹീമ, ഷാക്കിറ ലത്തീഫ്, സുഷിത പ്രകാശ്, സബാന സലീം, ക്ഷേത്രം ട്രസ്റ്റി ദിവാകരൻ നമ്പൂതിരിപ്പാട്, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ.ടി ഷാജു, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ റെജി തോമസ്, റിൽജു മോഹൻ, സി. രതീഷ്, പി. ജംസി, ഒ.എസ് പ്രിയ, പി.സി ശാമിൽ, നിഷാന നസ്റിൻ, ശുചിത്വ മിഷൻ യങ് പ്രൊഫഷണൽ പി.എം സ്നേഹ, ബാലൻ കാരത്തൊടി, ശിവകുമാർ, കൃഷ്ണ പ്രസാദ്, നാരായണൻ നമ്പീശൻ, അശോക് കുമാർ, സുബ്രമണ്യൻ, അസീസ് കൂരിയാട്ടിൽ, ഷംസു മുള്ളമ്പാറ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments