Post Category
കട്ടപ്പന ഗവണ്മെന്റ് കോളജ് സുവര്‍ണ ജൂബിലി; സ്വാഗതസംഘം രൂപീകരിച്ചു
കട്ടപ്പന ഗവണ്മെന്റ് കോളജിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 251 അംഗ സ്വാഗതസംഘം രൂപീകരിച്ചു. പ്രിന്‍സിപ്പല്‍ പ്രൊഫ. എ.കെ. സദാനന്ദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. കട്ടപ്പന നഗരസഭാ ചെയര്മാന് ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി.
റോയി കെ. പൗലോസ് എം.എല്‍.എ. (ചെയര്‍പേഴ്സണ്‍),ജോയി വെട്ടിക്കുഴി,റോഷി അഗസ്റ്റിന്, പ്രൊഫ. എ.കെ. സദാനന്ദന്(എന്നിവര്‍ വൈസ് ചെയര്പേഴ്സണ്മാര്), പ്രൊഫ. സിമി സെബാസ്റ്റ്യന്‍(ജനറല്‍ കണ്‍വീനര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. 25അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും വിവിധ സബ് കമ്മിറ്റികളെയും തെരഞ്ഞെടുത്തു.
date
- Log in to post comments