പി.എസ്.സി പോലീസ് കോൺസ്റ്റബിൾ കായിക ക്ഷമതാ പരീക്ഷ നവംബർ 17 മുതൽ*
തൃശ്ശൂർ ജില്ലയിൽ കേരള പോലീസ് വകുപ്പിൽ പോലീസ് കോൺസ്റ്റബിൾ (ട്രെയിനി) (എ.ബി.പി ) (കാറ്റഗറി നമ്പർ 563/2025) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നവംബർ 17 മുതൽ ഡിസംബർ ഒന്ന് വരെയുള്ള ദിവസങ്ങളിൽ (നവംബർ 25, ശനി, ഞായർ ദിവസങ്ങൾ ഒഴികെ) രാവിലെ 05: 30 മുതൽ രാമവർമ്മപുരം ഡി എച്ച് ക്യൂ ക്യാമ്പ് പരേഡ് ഗ്രൗണ്ടിൽ നടത്തും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റും അംഗീകൃത തിരിച്ചറിയൽ രേഖയുടെ അസ്സലും മെഡിക്കൽ സർട്ടിഫിക്കറ്റും സഹിതം ടെസ്റ്റിന്റെ ദിവസം രാവിലെ 05 : 30-നകം പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകണം . ഇത് സംബന്ധിച്ച് പ്രൊഫൈൽ അല്ലെങ്കിൽ എസ് എം എസ് സന്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഹാജരാകാത്ത ഉദ്യോഗാർത്ഥികൾക്ക് മറ്റൊരവസരം നൽകുന്നതല്ല. കായികക്ഷമതാ പരീക്ഷയിൽ വിജയിക്കുന്ന ഉദ്യോഗാർത്ഥികൾക്കുള്ള വൺ ടൈം വെരിഫിക്കേഷൻ അന്നേ ദിവസം തന്നെ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ, തൃശ്ശൂർ ജില്ലാ ഓഫീസിൽ നടത്തുന്നതിനാൽ യോഗ്യത തെളിയിക്കുന്ന അപ്ലോഡ് ചെയ്തിട്ടുള്ള സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ കയ്യിൽ കരുതണം .
- Log in to post comments