Skip to main content

തൃശ്ശൂർ വെസ്റ്റ് ഉപജില്ലാ കലോത്സവത്തിന് സമാപനം*

നാലു ദിവസങ്ങളിലായി നീണ്ടുനിന്ന തൃശൂർ വെസ്റ്റ് ഉപജില്ലാ കലോത്സവത്തിന് പുറ്റേക്കര സെന്റ് ജോർജ്സ് എച്ച്.എസ്.എസിൽ വർണ്ണാഭമായ സമാപനം.
സമാപന സമ്മേളനം പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക് പ്രസിഡന്റ് ലക്ഷ്മി വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമീള സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു.

പുറ്റേക്കര സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലും സെന്റ് മേരീസ് എൽ.പി. സ്കൂളിലുമായി കലോത്സവം അരങ്ങേറിയത്. തൃശൂർ ജില്ലാ പഞ്ചായത്ത് അംഗം ലീലാ രാമകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. കലോത്സവ വിജയികൾക്കുള്ള സമ്മാനവിതരണം തൃശൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ അജിത് കെ.ഇ.എസ്. ജോൺ നിർവഹിച്ചു.

പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് അംഗവും സ്വീകരണ കമ്മിറ്റി ചെയർമാനുമായ എൻ.കെ. രാജു , കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിനോയ് ടി.ബി., വാർഡ് മെമ്പർ മേരി പോൾസൺ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ജെ. ബിജു,
സംഗീത സംവിധായകനും ഗായകനുമായ, ആതിഥേയ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയുമായ മണികണ്ഠൻ അയ്യപ്പ,
സെന്റ് ജോർജ് ഹയർ സെക്കൻഡറി മാനേജർ ബാബു ജി. മേക്കാട്ടുകുളം, സംഘാടക സമിതി ജോയിന്റ് കൺവീനറും പ്രധാനാധ്യാപികയുമായ എം. നിർമ്മലാ ദേവി,
ബിനു ടി. പനക്കൽ, എ.ജെ. ജോഷി, കെ.ടി. ജോഷി, ഗ്ലോറിയ ലിജോ, ക്ലിറ്റി ഫിന്റോ, സബിത ജയൻ തുടങ്ങിയവർ സംസാരിച്ചു.

കലോത്സവത്തിൽ എൽ.പി. ജനറൽ വിഭാഗത്തിൽ 65 പോയിന്റോടുകൂടി ജെ.സി.ഇ.എം.എൽ.പി.എസ്. അരണാട്ടുകര, വി.ജി.എൽ.പി.എസ്. തൃശൂർ, എസ്.ഡി.വി.എൽ.പി.എസ്. പേരാമംഗലം, ജി.യു.പി.എസ്. വരടിയം എന്നീ സ്കൂളുകൾ ഒന്നാം സ്ഥാനവും, 63 പോയിന്റോടുകൂടി ജി.എൽ.പി.എസ്. പഴമുക്ക്, സെന്റ് ഗെമ്മസ് സി.യു.പി.എസ്. മനക്കൊടി, എൽ.എഫ്.ഇ.എം.എൽ.പി.എസ്. പൊന്നൂർ, സെന്റ് തെരേസ സി.എൽ.പി.എസ്. കണിമംഗലം, എൻ.സി.യു.പി.എസ്. അയ്യന്തോൾ, സെന്റ് അലോഷ്യസ് എൽ.പി.എസ്. എൽത്തുരുത്ത്, എസ്.ആർ.കെ.ജി.വി.എം.എൽ.പി.എസ്. പുറനാട്ടുകര തുടങ്ങിയ സ്കൂളുകൾ രണ്ടാം സ്ഥാനവും പങ്കിട്ടു.

യു.പി. ജനറൽ വിഭാഗത്തിൽ 80 പോയിന്റോടുകൂടി സെന്റ് ഗെമ്മസ് സി.യു.പി.എസ്. മനക്കൊടി, എസ്.എച്ച്. ഓഫ് മേരീസ് സി.ജി.എച്ച്.എസ്. കണ്ടശാംകടവ് എന്നീ സ്കൂളുകൾ ഒന്നാം സ്ഥാനവും, 78 പോയിന്റോടുകൂടി സെന്റ് തെരേസ സി.യു.പി.എസ്. മണലൂർ, എൻ.സി.യു.പി.എസ്. അയ്യന്തോൾ എന്നീ സ്കൂളുകൾ രണ്ടാം സ്ഥാനവും പങ്കിട്ടു. സെന്റ് അലോഷ്യസ് ഹൈസ്കൂൾ എൽത്തുരുത്ത് 76 പോയിന്റോടുകൂടി മൂന്നാം സ്ഥാനത്തെത്തി.

ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ 250 പോയിന്റോടുകൂടി എസ്.എച്ച്. ഓഫ് മേരീസ് സി.ജി.എച്ച്.എസ്. കണ്ടശാംകടവ് ഒന്നാം സ്ഥാനവും, 239 പോയിന്റോടുകൂടി സെന്റ് ആൻസ് സി.ജി.എച്ച്.എസ്. വെസ്റ്റ് ഫോർട്ട് രണ്ടാം സ്ഥാനവും നേടി. എസ്.ഡി.വി.എച്ച്.എസ്. പേരാമംഗലം, സെന്റ് അലോഷ്യസ് ഹൈസ്കൂൾ എൽത്തുരുത്ത് എന്നീ സ്കൂളുകൾ 230 പോയിന്റോടുകൂടി മൂന്നാം സ്ഥാനം പങ്കിട്ടു.

ഹയർ സെക്കൻഡറി ജനറൽ വിഭാഗത്തിൽ 219 പോയിന്റോടുകൂടി വി.ബി.എച്ച്.എസ്.എസ്. തൃശൂർ ഒന്നാം സ്ഥാനവും, 195 പോയിന്റോടുകൂടി സെന്റ് അലോഷ്യസ് ഹൈസ്കൂൾ എൽത്തുരുത്ത് രണ്ടാം സ്ഥാനവും നേടി. 144 പോയിന്റോടുകൂടി എസ്.എസ്.ജി.എച്ച്.എസ്.എസ്. പുറനാട്ടുകര മൂന്നാം സ്ഥാനത്തെത്തി.

സംസ്കൃതോത്സവം യു.പി. വിഭാഗത്തിൽ 86 പോയിന്റോടുകൂടി എസ്.ഡി.വി.എച്ച്.എസ്. പേരാമംഗലം, സെന്റ് ഗെമ്മസ് സി.യു.പി.എസ്. മനക്കൊടി എന്നീ സ്കൂളുകൾ ഒന്നാം സ്ഥാനം പങ്കിട്ടപ്പോൾ, ഹൈസ്കൂൾ വിഭാഗത്തിൽ 91 പോയിന്റോടുകൂടി എസ്.ഡി.വി.എച്ച്.എസ്. പേരാമംഗലം ഒന്നാം സ്ഥാനം സ്വന്തമാക്കി.

അറബിക് കലോത്സവം എൽ.പി. വിഭാഗത്തിൽ കെ.ജി.എം.എൽ.പി.എസ്. അന്തിക്കാടും എ.യു.പി.എസ്. മങ്ങാട്ടുകരയും (45 പോയിന്റ്) ഒന്നാം സ്ഥാനം പങ്കുവെച്ചു. യു.പി. വിഭാഗത്തിൽ ജെ.പി.ഇ.എച്ച്.എസ്. കൂർക്കഞ്ചേരി (65 പോയിന്റ്) ഒന്നാം സ്ഥാനം നേടി.

 

*കൊടുങ്ങല്ലൂർ ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു*

 

നാലു ദിവസം നീണ്ടുനിന്ന കൊടുങ്ങല്ലൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് എറിയാട് ഗവ. കേരളവർമ്മ ഹയർ സെക്കൻഡറി സ്കൂളിൽ വർണ്ണാഭമായ സമാപനം. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം നൗഷാദ് കറുകപ്പാടത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ചലച്ചിത്ര തിരക്കഥാകൃത്തും എഴുത്തുകാരനുമായ പി.എസ്. റഫീഖ്, അലുമിനി അസോസിയേഷൻ ചെയർമാൻ അമീർ അഹമ്മദ് മണപ്പാട്ട് എന്നിവർ മുഖ്യാതിഥികളായി. കലോത്സവത്തിന്റെ ലോഗോ ഉപഹാര സമർപ്പണം ചിത്രകാരൻ ഡാവിഞ്ചി സുരേഷും കലോത്സവപ്രതിഭകൾക്കുള്ള സമ്മാനദാനം കൊടുങ്ങല്ലൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. മൊയ്തീൻ കുട്ടിയും നിർവ്വഹിച്ചു.

കൊടുങ്ങല്ലൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ 967 പോയിന്റോടെ മതിലകം സെന്റ് ജോസഫ്സ് എച്ച്.എസ്.എസ്. ഓവറോൾ കിരീടം നിലനിർത്തി. ആതിഥേയരായ എറിയാട് ജി.കെ.വി.എച്ച്.എസ്.എസ്. 699 പോയിന്റോടെ രണ്ടാം സ്ഥാനവും, കൊടുങ്ങല്ലൂർ പി.ബി.എം. ജി.എച്ച്.എസ്.എസ്. (ബോയ്സ്) 560 പോയിന്റോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

 

മതിലകം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എ.പി. സ്നേഹലത, മതിലകം ബ്ലോക്ക് പഞ്ചായത്ത് അംഗം ഷമീം കുഞ്ഞുമുഹമ്മദ്, എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ, വൈസ് പ്രസിഡന്റ് സാറാബി ഉമ്മർ, എറിയാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.ആർ. രെനീഡ്, റിസപ്ഷൻ കമ്മിറ്റി ചെയർമാൻ സി.കെ. ഹാരിസ്, മതിലകം ബി.പി.സി. ബിജോയ് എരണേഴത്ത്, വികസന സമിതി കൺവീനർ പി.സി. സിംല, എറിയാട് ജി.എൽ.പി.എസ്. കെ.വി.എച്ച്.എസ്. പ്രധാനാധ്യാപിക കെ.ഡി. സിമി, ഫിനാൻസ് കമ്മിറ്റി കൺവീനർ പി.എ. വാഹിദ് മാസ്റ്റർ, എസ്.എം.സി. ചെയർമാൻ റഹീം റയീസ്, പി.ടി.എ. പ്രസിഡന്റ് കെ.എം. ഹുസൈൻ, എം.പി.ടി.എ. പ്രസിഡന്റ് ഫൗസിയ ഷാജഹാൻ, എസ്.എം.സി. ചെയർമാൻ ടി.ടി. സുനിൽകുമാർ, എം.പി.ടി.എ. പ്രസിഡന്റ് സ്വപ്ന ലാലു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. റിസപ്ഷൻ കമ്മിറ്റി കൺവീനർ കെ.കെ. സുഹൈമത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രോഗ്രാം കമ്മിറ്റി കൺവീനർ എം. അഖിലേഷ് നന്ദി രേഖപ്പെടുത്തി.

 

date