Post Category
ഭവന നിർമ്മാണ പദ്ധതിയിലേകുള്ള അപേക്ഷ: സമയപരിധി നീട്ടി
പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഭവനരഹിത കുടുംബങ്ങൾക്കും വാസയോഗ്യമല്ലാത്ത വീടുകളിൽ താമസിക്കുന്ന കുടുംബങ്ങൾക്കും പട്ടികജാതി വികസന വകുപ്പിന്റെ ഭവന നിർമ്മാണ പദ്ധതിയിലേക്ക് അപേക്ഷ നൽകാനുള്ള സമയപരിധി നവംബർ 20 വരെ നീട്ടി.
അപേക്ഷകർ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരും വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയാത്തവരുമാകണം. അപേക്ഷകന്റെയോ ജീവിതപങ്കാളിയുടെയോ പേരിൽ ഭവനനിർമാണത്തിന് അനുയോജ്യമായ ഭൂമി ഉണ്ടായിരിക്കണം.
വനിതകൾ മാത്രമുള്ള കുടുംബങ്ങൾ, വിധവ കുടുംബനാഥയായ കുടുംബങ്ങൾ, വാർഷിക വരുമാനം 50,000 രൂപയിൽ താഴെയുള്ള കുടുംബങ്ങൾ എന്നിവയ്ക്ക് മുൻഗണന ലഭിക്കും.
അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെട്ട ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളുമായി ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾക്ക്: 0495 2370379.
date
- Log in to post comments