Post Category
വാക്ക് ഇൻ ഇന്റർവ്യൂ
നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലയിൽ ഒഴിവുള്ള അനസ്തറ്റിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.ബി.ബി.എസ്, പിജി ഡിഗ്രി / ഡിപ്ലോമ ഇൻ അനസ്തേഷ്യ യോഗ്യത ഉണ്ടായിരിക്കണം. നവംബർ ഒന്നിന് 40 വയസ് തികയാൻ പാടില്ല. ഡിസംബർ നാല് രാവിലെ 10 ന് നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജരുടെ കാര്യാലയം, അഞ്ചാം നില, ആരോഗ്യഭവൻ ബിൽഡിങ്, തിരുവനന്തപുരം കാര്യാലയത്തിൽ ഇന്റർവ്യൂ നടക്കും. നവംബർ 26നകം https://careers.nam.kerala.gov.in ൽ അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക്: www.nam.kerala.gov.in.
പി.എൻ.എക്സ്. 4829/2026
date
- Log in to post comments