Post Category
കൊട്ടിയത്ത് പുക ശ്വസിച്ച് സ്കൂള്‍ കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായ സംഭവം: ബാലാവകാശ കമ്മിഷന് കേസെടുത്തു
കൊല്ലം കൊട്ടിയത്ത് സ്വകാര്യ ടാര്‍ മിശ്രണ ശാലയില്‍ നിന്നുള്ള പുകയും രൂക്ഷഗന്ധവും ശ്വസിച്ച് സമീപത്തെ സ്കൂളിലെ 50 ലധികം കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായെന്ന മാധ്യമ വാര്‍ത്തയില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് സ്വമേധയാ കേസെടുത്തു.
നാലു മാസത്തിലേറെ അടഞ്ഞുകിടന്ന പ്ലാന്റ് കഴിഞ്ഞ ദിവസമാണ് തുറന്നു പ്രവര്‍ത്തിച്ചതെന്നും ഇവിടെ നിന്നുള്ള പുകയും ഗന്ധവുമാണ് കുട്ടികളുടെ അസ്വസ്ഥതയ്ക്ക് കാരണമായതെന്നും നാട്ടുകാര്‍ പറയുന്നു.
സംഭവത്തില്‍ കൊല്ലം ജില്ലാ കലക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ ജിയോളജിസ്റ്റ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍, പഞ്ചായത്ത് സെക്രട്ടറി, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, സ്കൂള്‍ ഹെഡ്മാസ്റ്റര്, ടാര്‍ മിശ്രണ ശാല മാനേജര്‍ എന്നിവരില്‍ നിന്ന് കമ്മിഷന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
date
- Log in to post comments