Post Category
ക്വട്ടേഷൻ ക്ഷണിച്ചു
കോഴിക്കോട് ഗവൺമെൻ്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് ക്യാമ്പസ് വളപ്പിലും കെട്ടിട പരിസരങ്ങളിലും വളർന്നുനിൽക്കുന്ന പുല്ലും കാടും യന്ത്രം ഉപയോഗിച്ച് വെട്ടി വൃത്തിയാക്കുന്നതിനും ക്യാമ്പസിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള വാട്ടർ പ്യൂരിഫയറുകൾ/കൂളറുകൾ എന്നിവയുടെ സർവീസ് നടത്തൽ, കേടുപാടുകൾ തീർക്കൽ, ഫിൽട്ടറുകളും മറ്റ് മെക്കാനിക്കൽ/ഇലക്ട്രിക്കൽ ഭാഗങ്ങളും മാറ്റിവെക്കൽ എന്നീ പ്രവൃത്തികൾ ചെയ്യുന്നതിനും അംഗീകൃത സർവീസ് ഏജൻസികളിൽ നിന്നും വ്യക്തികളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി 24 ന് ഉച്ചയ്ക്ക് രണ്ടിന്.
ഫോൺ : 0495-2320694
date
- Log in to post comments