Post Category
മാതൃക നിയമസഭ: വിദ്യാർഥികൾക്ക് പങ്കെടുക്കാം
കേരള നിയമസഭ 2027 ജനുവരി 7 മുതൽ 13 വരെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സാഹിത്യോത്സവം അഞ്ചാം പതിപ്പിനോടനുബന്ധിച്ച് ജനുവരി എട്ടിന് ഗവൺമെന്റ് സെക്രട്ടേറിയറ്റിലുള്ള പഴയ നിയമസഭാ ഹാളിൽ സ്കൂൾ വിദ്യാർഥികൾക്കായി ‘മാതൃകാ നിയമസഭ’ സംഘടിപ്പിക്കും. സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് സ്കൂളുകളിലെ ഹൈസ്കൂൾ/ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി തലത്തിൽ പഠിക്കുന്ന വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന പരിപാടിയിൽ ഒരു സ്കൂളിൽ നിന്നും 2 വിദ്യാർഥികൾക്ക് പങ്കെടുക്കാം. അവസാന തീയതി ഡിസംബർ 15. വിവരങ്ങൾക്കും രജിസ്ട്രേഷനുമായി www.klilf.niyamasabha.org സന്ദർശിക്കുക.
പി.എൻ.എക്സ്. 4924/2026
date
- Log in to post comments