Post Category
മസ്റ്ററിംഗ് നിർബന്ധം
കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി തിരുവനന്തപുരം ജില്ല ഓഫീസിൽ നിന്നും പെൻഷൻ ഗുണഭോക്താക്കളിൽ 2025 ഡിസംബർ 31 വരെ റിട്ടയർമെന്റ് തീയതി വരുന്നതും നാളിതുവരെ മസ്റ്ററിങ് പൂർത്തീകരിക്കാൻ ആകാത്തവരും 2026 നവംബർ 30ന് മുമ്പ് അക്ഷയ കേന്ദ്രം മുഖാന്തരം ബയോമെട്രിക് മസ്റ്ററിങ് ചെയ്യേണ്ടതാണ്. ബയോമെട്രിക് മസ്റ്ററിങ് പരാജയപ്പെടുന്നവർ മാത്രം ലൈഫ് സർട്ടിഫിക്കറ്റും ആധാറും ഓഫീസിൽ ഹാജരാക്കണം. കിടപ്പ് രോഗികൾക്ക് അക്ഷയകേന്ദ്രം പ്രതിനിധി വീട്ടിൽ എത്തി മസ്റ്ററിങ് ചെയ്യിക്കുന്നതാണ്. മേൽപ്പറഞ്ഞ തീയതിക്കുള്ളിൽ മസ്റ്ററിങ് ചെയ്യാത്തവർക്ക് തുടർകാലയളവിൽ അനുവദിക്കുന്ന പെൻഷൻ അർഹതയുണ്ടാകില്ല. വിവരങ്ങൾക്ക്: 0471 2556895.
പി.എൻ.എക്സ്. 4928/2026
date
- Log in to post comments