Post Category
നാവികസേനാ വിമുക്തഭടന്മാർക്കായി ബോധവത്കരണ സെമിനാറും അദാലത്തും 26-ന്
ഇന്ത്യൻ നേവിയിലെ വിമുക്തഭടന്മാർക്കും അവരുടെ ആശ്രിതർക്കുമായി നവംബർ 26-ന് ബോധവത്കരണ സെമിനാറും പ്രശ്നപരിഹാര അദാലത്തും സംഘടിപ്പിക്കുന്നു. രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ തൃശ്ശൂർ ജില്ലാ സൈനിക ക്ഷേമ ഓഫീസ് കോൺഫറൻസ് ഹാളിലാണ് പരിപാടി നടക്കുന്നത്. ഐ.എൻ.എസ് വെണ്ടുരുത്തിയിൽ നിന്നുള്ള ഉദ്യോഗസ്ഥർ സെമിനാറിനും അദാലത്തിനും നേതൃത്വം നൽകും. ജില്ലയിലെ ഇന്ത്യൻ നേവി വിമുക്തഭടന്മാരും അവരുടെ ആശ്രിതരും പരിപാടിയിൽ പങ്കെടുക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ-0487-2384037.
date
- Log in to post comments