Skip to main content

പൾസ് പോളിയോ പ്രതിരോധ കുത്തിവയ്പ്പ്: ജില്ലാതല ഉദ്ഘാടനം ചാലക്കുടി താലൂക്ക് ആശുപത്രിയിൽ

ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ചാലക്കുടി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ നടന്നു. ചാലക്കുടി നഗരസഭ ചെയർപേഴ്സൺ ആലീസ് ഷിബു ഉദ്ഘാടനം നിർവഹിച്ചു.

ചാലക്കുടി നഗരസഭ വൈസ് ചെയർമാൻ കെ.വി. പോൾ അധ്യക്ഷത വഹിച്ചു. 

 

താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എ.എ. മിനി മോൾ സ്വാഗതം ആശംസിച്ചു. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീഫ* സന്തോഷ് വിശിഷ്ട സാന്നിധ്യമായി.

ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എം. സുജാത മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ആർ.സി.എച്ച്. ഓഫീസർ ഡോ. ആര്യ വിജയകുമാർ വിഷയാവതരണം നടത്തി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജിൽഷോ ജോർജ് ദിനാചരണ സന്ദേശം നൽകി.

 

നഗരസഭ  സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ആനി പോൾ,  ഒ.എസ്. ചന്ദ്രൻ, ജിയോ കിഴക്കേത്തല, ലിജി ജോഷി, വാർഡ് കൗൺസിലർ എം.കെ. മേഴ്സി, ഐ.എം.എ. പ്രസിഡന്റ് ഡോ. പവൻ മധുസൂദനൻ തുടങ്ങിയവർ സംസാരിച്ചു. ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ്-1 ഇൻ ചാർജ് സി.സി. മനോജ് ചന്ദ്രൻ, എം.സി.എച്ച്. ഓഫീസർ ഇൻ ചാർജ് വി. സിന്ധു, റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ. ടിജിത്ത് തോമസ്, ഹെൽത്ത് സൂപ്പർവൈസർ കെ. അജയകുമാർ എന്നിവരും  പങ്കെടുത്തു. ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ സി.എം. ശ്രീജ നന്ദി പറഞ്ഞു.

date