സൗജന്യ തയ്യൽ, സി.സി.ടി.വി ഇൻസ്റ്റാളേഷൻ പരിശീലനം: അപേക്ഷ ക്ഷണിച്ചു*
തൃശ്ശൂർ വില്ലടത്ത് പ്രവർത്തിച്ചുവരുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ സൗജന്യ തൊഴിൽ പരിശീലന പരിപാടികളിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബർ അവസാനവാരം ആരംഭിക്കുന്ന 31 ദിവസത്തെ സൗജന്യ തയ്യൽ പരിശീലനത്തിന് 18 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കാണ് അവസരം. ഡിസംബറിൽ ആരംഭിക്കുന്ന സി.സി.ടി.വി ക്യാമറ ഇൻസ്റ്റാളേഷൻ സർവീസ് പരിശീലനത്തിലേക്കും 18നും 50നും ഇടയിൽ പ്രായമുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്.
തിയറി, പ്രാക്ടിക്കൽ സെഷനുകൾ ഉൾപ്പെടുന്ന പരിശീലനത്തിന് ശേഷം കേന്ദ്ര സർക്കാരിന്റെ എൻ.സി.വി.ഇ.ടി സർട്ടിഫിക്കറ്റ് ലഭിക്കും. പരിശീലനം, താമസം, ഭക്ഷണം എന്നിവ പൂർണ്ണമായും സൗജന്യമായിരിക്കും. രാമവർമപുരം പി.ഒ., വില്ലടത്തുള്ള കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിലാണ് ക്ലാസുകൾ നടക്കുക. രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെയാണ് പരിശീലന സമയം. ഫോൺ- 9447196324, 0487-2694412.
- Log in to post comments