Skip to main content
..

തിരഞ്ഞെടുപ്പ് ക്വിസ്, ഉപന്യാസ മത്സര വിജയികളെ അനുമോദിച്ചു  

സ്കൂൾ, കോളേജ് വിദ്യാർഥികളിൽ ജനാധിപത്യബോധവും തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ചുള്ള അവബോധവും വളർത്തുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശാനുസരണം ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാ തല ക്വിസ്, ഉപന്യാസ രചനാ മത്സരങ്ങളിലെ വിജയികളെ അനുമോദിച്ചു.  ജില്ലാ കലക്ടറുടെ ചേംബറിൽ ചേർന്ന അനുമോദന യോഗത്തിൽ ജില്ലാ കലക്ടർ ആനി ജൂല തോമസ് വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വിദ്യാർഥികളിൽ തിരഞ്ഞെടുപ്പ് സാക്ഷരത വളർത്തുന്നതിനും പൗരബോധം ശക്തിപ്പെടുത്തുന്നതിനും യുവജനങ്ങളുടെ ജനാധിപത്യപങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും ഇത്തരം പരിപാടികൾ സഹായകമാകുമെന്ന് ജില്ലാ കലക്ടർ പറഞ്ഞു. നിയോജക മണ്ഡല തലത്തില്‍ വിജയികളായ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജിലാണ് ജില്ലാതല മത്സരം സംഘടിപ്പിച്ചത്.    
ജില്ലാതല ക്വിസ് മത്സര വിജയികളായ ബോധി എസ് ജയന്‍  (ഡി വി എന്‍ എസ എസ് എച്ച് എസ് എസ്, പൂവറ്റൂര്‍),  ആരിഫ് മുഹമ്മദ് ആര്‍(എം എം എച്ച് എസ് എസ് നിലമേല്‍), ശ്രീലക്ഷ്മി എസ് ആര്‍(വി വി എച്ച് എസ് എസ് പോരേടം), ഹാദിയ നസ്‌റിന്‍ (ബി എച്ച് എസ് എസ് കരുനാഗപ്പള്ളി),   ആര്യന്‍ പി(ജി വി എച്ച് എസ് എസ് ചാത്തന്നൂര്‍),ഗൗരിനന്ദ എസ്  (ഡയറ്റ്, കൊട്ടാരക്കര, കൊല്ലം), അനൂപ് എ ജി (ബി ജെ എം ഗവ. കോളേജ്, ചവറ),   ജ്യോതിലക്ഷ്മി പി(ഡയറ്റ്, കൊട്ടാരക്കര, കൊല്ലം), നമിത റെജി (എഫ് എം എന്‍ സി കൊല്ലം), ആമിന സാബിര്‍(കര്‍മ്മല റാണി ട്രെയിനിംഗ് കോളേജ്, കൊല്ലം), ഹൃദ്യ എസ് (ശ്രീനാരായണ കോളേജ് ഫോര്‍ വിമന്‍, കൊല്ലം),    ജില്ലാതല ഉപന്യാസ രചന മത്സരവിജയികളായ ധനുശ്രീ സി (ഡോ. സി.ടി ഈപ്പന്‍ മെമ്മോറിയല്‍ എച്ച് എസ് എസ്, ശാസ്താംകോട്ട), ദേവിക എച്ച് എസ് ( കെ ആര്‍ ജി പി എം വി എച്ച് എസ് എസ് ആന്‍ഡ് എച്ച് എസ് എസ്, ഓടനാവട്ടം), പ്രദീപ്ത ജെ (എം എം എച്ച് എസ് എസ് ഉപ്പോട്), ശ്വേത ആര്‍ മനോജ് (വി വി എച്ച് എസ് എസ് പോരേടം), അമൃത ഡി (എസ് എന്‍ എസ് എം എച്ച് എസ് എസ് ഇളമ്പള്ളൂര്‍), പൃഥ്വി ജെ പി(എന്‍ എസ് എസ് കോളേജ്, നിലമേല്‍)  ഹൃദ്യ എസ്(ശ്രീനാരായണ കോളേജ് ഫോര്‍ വിമന്‍, കൊല്ലം), അക്‌സ എം വര്‍ഗീസ്(സെന്റ് സ്റ്റീഫന്‍സ് കോളേജ് പത്തനാപുരം) ദിവ്യ എസ്  (ബി ജെ എം ഗവ. കോളേജ്, ചവറ), ആര്‍ ജാനി സാബു(എഫ് എം എന്‍ സി കൊല്ലം) എന്നിവർ ജില്ലാ കലക്ടറിൽ നിന്ന് സർട്ടിഫിക്കറ്റുകൾ സ്വീകരിച്ചു.
കാമ്പസ് ടു ബൂത്ത് പ്രോഗ്രാമിന്റെ ഉദ്ഘാടനം മുതൽ ക്വിസ്, ഉപന്യാസ മൽസരങ്ങൾ വരെയുള്ള പരിപാടികൾക്ക് നൽകിയ പിന്തുണ കണക്കിലെടുത്ത് കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിന് പ്രത്യേക മെമന്റൊ നൽകി ആദരിച്ചു. കോളേജിനു വേണ്ടി ഇ എൽ സി കോഡിനേറ്റർ കൂടിയായ ഡോ.എം ആർ ഷെല്ലി മെമന്റോ സ്വീകരിച്ചു. കൂടാതെ വോട്ടർ ഹെൽപ്പ് ഡെസ്കുകളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് എം ബി എ ഇന്റേൺഷിപ്പ് വിദ്യാർഥികളെ വിട്ടുനൽകിയതിന് ചവറ എം എസ് എം ഇൻസ്റ്റിട്ട്യൂട്ട് ഓഫ് മാനേജ് മെന്റ് ആൻഡ് ടെക്നോളജി കോളേജിനും പ്രത്യേക മെമന്റോ നൽകി ആദരിച്ചു. കോളേജിനു വേണ്ടി പ്രിൻസിപ്പൽ ഡോ. മധു ആർ മെമന്റൊ സ്വീകരിച്ചു. യോഗത്തില്‍ ഇലക്ഷന്‍ ഡെ. കലക്ടര്‍ ഫാത്തിമത് സുമയ്യ, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

 

 

 

date