Skip to main content

ക്ലാസ്‌ മുറികളുടെ നിര്‍മ്മാണോദ്‌ഘാടനം 

പൂങ്കുന്നം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഹയര്‍ സെക്കണ്ടറി വിഭാഗത്തിനായി നിര്‍മ്മിക്കുന്ന ക്ലാസ്‌ മുറികളുടെ നിര്‍മ്മാണോദ്‌ഘാടനം കൃഷി വകുപ്പ്‌ മന്ത്രി അഡ്വ. വി എസ്‌ സുനില്‍കുമാര്‍ നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറികൊണ്ടിരിക്കുകയാണ്‌. ഇതിന്റെ ഭാഗമായി കൃഷി വകുപ്പ്‌ മന്ത്രി അഡ്വ. വി എസ്‌ സുനില്‍കുമാറിന്റെ 2016-17 വര്‍ഷത്തെ ആസ്‌തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി പതിമൂന്ന്‌ ലക്ഷം രൂപയാണ്‌ ഈ കെട്ടിടനിര്‍മ്മാണത്തിന്‌ ഉപയോഗിച്ചത്‌. കോര്‍പ്പറേഷന്‍ മേയര്‍ അജിത വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. സില്‍ക്ക്‌ മാനേജിങ്‌ ഡയറക്‌ടര്‍ ജെ ചന്ദ്രബോസ്‌ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലാലി ജെയിംസ്‌, ഡിവിഷന്‍ കൗണ്‍സിലര്‍ ഐ ലളിതാംബിക, ഒഎസ്‌എ സെക്രട്ടറി ഷിനോജ്‌, പ്രിന്‍സിപ്പല്‍ ഭരതരാജന്‍, വിവിധ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

date