Skip to main content

ആന്‍റിമൈക്രോബിയൽ റസിസ്റ്റൻസ് ബോധവത്കരണ വാരാചരണത്തിന് സമാപനം

ആന്‍റിമൈക്രോബിയൽ റസിസ്റ്റൻസ് (എഎംആര്‍) ബോധവത്കരണ വാരാചരണത്തിന്‍റെ ജില്ലാതല സമാപന സമ്മേളനം കോട്ടയം ബേക്കർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നിയമസഭാ സ്പീക്കർ  തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.  ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ. വൈശാഖ് അധ്യക്ഷത വഹിച്ചു.

ആന്‍റിബയോട്ടിക്കുകളുടെ അശാസ്ത്രീയവും അനാവശ്യവുമായ ഉപയോഗം മൂലം രോഗാണുക്കൾ മരുന്നുകള്‍ക്കെതിരെ പ്രതിരോധശേഷി ആർജിക്കുന്നത് ഗുരുതരമായ പൊതുജനാരോഗ്യ വെല്ലുവിളിയായി മാറുകയാണെന്ന് സമ്മേളനം വിലയിരുത്തി. ഡോക്ടറുടെ നിർദേശാനുസരണവും  നിർദേശിക്കപ്പെട്ട അളവിലും കാലയളവിലും മാത്രവും ആന്‍റി ബയോട്ടിക്കുകള്‍ കഴിക്കാന്‍ ജാഗ്രത പാലിക്കണമെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ നിര്‍ദേശിച്ചു.

ചടങ്ങിൽ എ.എം.ആര്‍ നോഡൽ ഓഫീസർ ഡോ.പി. വിനോദ് പ്രതിജ്ഞയ്ക്ക് നേതൃത്വം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്‍. പ്രിയ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സാം സാവിയോ, ബേക്കർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എലിസബത്ത് ജിസ് നൈനാൻ നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ  സാലി മാത്യു,  കൗൺസിലർ  ജോൺ വര്ഗീസ്,ഡെപ്യൂട്ടി ജില്ലാ മാസ് മീഡിയ ഓഫീസർ എസ്. സജീവ്  തുടങ്ങിയവർ സംസാരിച്ചു. ‍‍‍

date