കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ മഞ്ചേരി ഉപകേന്ദ്രത്തില്‍ 2026 ഡിസംബറില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് (ആറുമാസം), കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് ആന്‍ഡ് ജി.എസ്.ടി (മൂന്നുമാസം), ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ മെയിന്റനന്‍സ് ആന്‍ഡ് നെറ്റ്വര്‍ക്കിങ് (ഒരു വര്‍ഷം), ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (നാലുമാസം) എന്നിവയാണ് കോഴ്‌സുകള്‍. ആദ്യ രണ്ട് കോഴ്‌സുകള്‍ക്ക് പ്ലസ് ടു, പ്രീഡിഗ്രി, ഡിഗ്രി (കൊമേഴ്സ്) യോഗ്യതയും മറ്റ് രണ്ട് കോഴ്‌സുകള്‍ക്ക് എസ്.എസ്.എല്‍.സി യുമാണ് യോഗ്യത. ംംം.ഹയരെലിൃേല.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റ് വഴി ഡിസംബര്‍ 15 വരെ അപേക്ഷ സമര്‍പ്പിക്കാം. വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും സൗജന്യ പ്രായോഗിക ബാച്ചുകളും എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യവും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് എല്‍.ബി.എസ് സബ് സെന്റര്‍, ഐ.ജി.ബി.ടി, കച്ചേരിപ്പടി, മഞ്ചേരി എന്ന വിലാസത്തിലോ 0483-2764674, 75599 35097 എന്നീ നമ്പറുകളിലോ ബന്ധപ്പെടാം.
- Log in to post comments