Skip to main content

ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം

ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ. യിൽ വെൽഡർ ട്രേഡിൽ LC/AI വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറുടെ താത്ക്കാലിക നിയമനത്തിന് ഡിസംബർ 1 രാവിലെ 11ന് അഭിമുഖം നടത്തും. ബന്ധപ്പെട്ട ബ്രാഞ്ചിൽ എഞ്ചിനീയറിംഗ്/ ഡിപ്ലോമ ബിരുദം, അല്ലെങ്കിൽ NAC ഒരു വർഷത്തെ പ്രവൃത്തി പരിചയം, അല്ലെങ്കിൽ NTC മൂന്നു വർഷത്തെ പ്രവൃത്തി പരിചയമാണ് യോഗ്യത. യോഗ്യത, ഐഡന്റിറ്റി തെളിയിക്കുന്ന അസ്സൽ രേഖകളും പകർപ്പുമായി രാവിലെ 10.30ന് ഐ.ടി.ഐ. ഓഫീസിൽ നേരിട്ട് ഹാജരാകണം. ഈ വിഭാഗത്തിന്റെ അഭാവത്തിൽ അടുത്ത ടേണായ ജനറൽ വിഭാഗത്തിലുള്ളവരെ പരിഗണിക്കും. ഫോൺ: 0470 2622391.

പി.എൻ.എക്‌സ്. 5005/2026

date