മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി വിഹിതം ഓണ്‍ലൈനായി അടയ്ക്കാം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും അംശദായവും ക്ഷേമനിധി വിഹിതവും ഓണ്‍ലൈനായി അടയ്ക്കുന്നതിന് സംവിധാനമായി. മോട്ടോര്‍ വാഹന വകുപ്പിന്റെയും ക്ഷേമനിധി ബോര്‍ഡിന്റെയും വെബ്സൈറ്റുകള്‍ തമ്മില്‍ ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ വാഹന നികുതി അടയ്ക്കുമ്പോള്‍ ക്ഷേമനിധി രസീത് ഹാജരാക്കേണ്ട ആവശ്യമില്ല. അംഗങ്ങള്‍ക്ക് അക്ഷയ/ഫ്രണ്ട്സ് ജനസേവന കേന്ദ്രങ്ങള്‍ മുഖേനയോ ഓണ്‍ലൈനായോ വിഹിതം അടയ്ക്കാം. സംസ്ഥാനത്തെ 2800 അക്ഷയ സെന്ററുകള്‍ വഴി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഫീസ് നല്‍കിയും, ജില്ലാ ആസ്ഥാനങ്ങളിലുള്ള 14 ഫ്രണ്ട്സ് ജനസേവന കേന്ദ്രം വഴി സൗജന്യമായും ക്ഷേമനിധി അംശദായം അടയ്ക്കാം. ഇ-ഡിസ്ട്രിക്ട് പബ്ലിക് പോര്‍ട്ടല്‍ (http://edistrict.kerala.gov.in) വഴിയും വിഹിതം അടയ്ക്കാം. www.kmtwwfb.org എന്ന വെബ്സൈറ്റില്‍ e-pay എന്ന ലിങ്ക് വഴി ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് /ഇന്റര്‍നെറ്റ് ബാങ്കിംഗ് എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ചും ഉടമ/തൊഴിലാളി അംശദായം അടയ്ക്കാം. (പിഎന്‍പി 279/19)
- Log in to post comments