Skip to main content

വിവേചനരഹിതമായ കൗമാരം സുരക്ഷിതം പരിശീലന പരിപാടി നടത്തി

 

സര്‍വശിക്ഷാ അഭിയാന്‍ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സുരക്ഷിതം ദ്വിദിന ബോധവല്‍ക്കരണ പരിശീലന പരിപാടി സംഘടിപ്പിച്ചു. കൗമാരപ്രായക്കാരായ കുട്ടികള്‍    സ്‌കൂളിലും പൊതുസമൂഹത്തിലും വീടുകളിലും നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമായി കുട്ടികളേയും രക്ഷിതാക്കളേയും പൊതുജനത്തേയും ബോധവല്‍ക്കരിക്കുന്ന പരിശീലന പദ്ധതിയാണ് സുരക്ഷിതം. പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി സത്യന്‍ നിര്‍വഹിച്ചു. കോഴഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ മേഖലയിലെ അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍,  ഹയര്‍സെക്കണ്ടറി വിദ്യാലയങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലെ 52 അധ്യാപകര്‍ക്കാണ് സര്‍വശിക്ഷാ അഭിയാന്‍ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ രണ്ട് ദിവസത്തെ പരിശീലനം നല്‍കിയത്. കുട്ടികളുടെ അവകാശങ്ങളെകുറിച്ചുള്ള നിയമപരിരക്ഷ, ലഹരി വസ്തുക്കളുടെ ഉപയോഗത്തിലൂടെ ഉണ്ടാവുന്ന ശാരീരിക മാനസിക വിഷമതകളെ വിദ്യാര്‍ത്ഥികളെ ബോധ്യപ്പെടുത്തുക തുടങ്ങിയവയാണ് സുരക്ഷിത പദ്ധതിയില്‍ വിഭാവന ചെയ്തിരിക്കുന്നത്. കുട്ടികള്‍ നേരിടുന്ന മനശാസ്ത്രപരമായ പ്രശ്നങ്ങള്‍ മറ്റുള്ളവരെ അറിയിക്കുന്നതിനും പങ്കുവയ്ക്കുന്നതിനും എല്ലാ സ്‌കൂളുകളിലും സുരക്ഷിതം പെട്ടികള്‍ വയ്ക്കും. 

സമഗ്രശിക്ഷ ജില്ലാ പ്രൊജക്ട് ഓഫീസര്‍ ഡോ. ആര്‍ വിജയമോഹന്‍ അധ്യക്ഷത വഹിച്ചു. കോഴഞ്ചേരി ബ്ലോക്ക് പ്രൊജക്ട് ഓഫീസര്‍ എന്‍.എസ് ജയകുമാര്‍, ടി അഭിലാഷ് തുടങ്ങിയവര്‍ സംസാരിച്ചു.                    (പിഎന്‍പി 284/19)

date