Skip to main content

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ കാത്ത്‌ലാബ് ഉദ്ഘാടനം നാളെ (26)

 

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ആധുനിക സൗകര്യങ്ങളോടെ എട്ട് കോടി രൂപ ചെലവില്‍ സജ്ജീകരിച്ച കാത്ത്‌ലാബ് നാളെ രാവിലെ 11ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. വീണാജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യാതിഥിയായിരിക്കും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഗീതാ സുരേഷ് മുഖ്യ പ്രഭാഷണം നടത്തും. 

നഗരസഭ സ്ഥിരം സമിതി അധ്യക്ഷ സിന്ധു അനില്‍, വാര്‍ഡ് അംഗം പി.കെ.ജേക്കബ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.ആര്‍.എല്‍.സരിത, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ, അഡീഷണല്‍ ഡയറക്ടര്‍ വിജിലന്‍സ് ഡോ.ആര്‍.ശ്രീലത, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബിസുഷന്‍, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ എ.ഒ.അബിന്‍, വിവിധ രാഷ്ട്രീകക്ഷി നേതാക്കള്‍, ആശുപത്രി വികസന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

  രക്തദാനവുമായി ബന്ധപ്പെട്ട് ആരോഗ്യകേരളം പത്തനംതിട്ട നിര്‍മിച്ച രക്തതാരാവലി ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനും ശ്രവണ, സംസാര വൈകല്യങ്ങളുടെ രോഗനിര്‍ണയത്തിലും ചികിത്സയിലും ഉള്‍പ്പെട്ട ആധുനിക സംവിധാനമായ ബെറ ഉള്‍പ്പെടുന്ന നവീകരിച്ച ഓഡിയോളജി വിഭാഗത്തിന്റെ ഉദ്ഘാടനം ചടങ്ങില്‍ നടക്കും.  

                  (പിഎന്‍പി 294/19)

date