Skip to main content

സുരക്ഷിതകേരളം പ്രചാരണം ജില്ലയില്‍ നാളെ (26) മുതല്‍

 

സംസ്ഥാന സര്‍ക്കാര്‍, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, യുണൈറ്റഡ് നേഷന്‍സ് ഡവലപ്‌മെന്റ് പ്രോഗ്രാം, കേരള പുനര്‍നിര്‍മാണ പദ്ധതി എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന സുരക്ഷിത കേരളം പ്രചാരണം ജില്ലയില്‍ 26,27,28 തീയതികളില്‍ റോഡ്‌ഷോ നടക്കും. ഇതോടനുബന്ധിച്ചുള്ള പ്രദര്‍ശനം തിരുവല്ല വി.ജി.എം  ഹാളില്‍ 29,30 തീയതികളില്‍ നടക്കും. 

26 ന് രാവിലെ 9.30ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ സഹകരണ-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍  റോഡ് ഷോ ഫ്‌ളാഗ് ഓഫ് ചെയ്യും. ജില്ലയിലെ ദുരന്ത ബാധിത പ്രദേശങ്ങളില്‍ പര്യടനം നടത്തുന്ന റോഡ് ഷോ ദുരന്തത്തെ അതിജീവിക്കുന്നതും സുരക്ഷിതമായ ഭവന നിര്‍മാണ രീതികളെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും പൊതുജനത്തിന് അവബോധം നല്‍കും. 29, 30 തീയതികളില്‍ നടത്തുന്ന പ്രദര്‍ശനം തിരുവല്ല മുനിസിപ്പല്‍ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറക്കല്‍ ഉദ്ഘാടനം ചെയ്യും.  

                   (പിഎന്‍പി 296/19)

date