ഡന്റ്സ് ഡയറി ക്ലബ്ബ് ഉദ്ഘാടനം ചെയ്തു
ക്ഷീര വികസന വകുപ്പിന്റെ സ്റ്റുഡന്റ്സ് ഡയറി ക്ലബിന്റെ ഉദ്ഘാടനം ഇലന്തൂര്‍ ഗവണ്മെന്റ് യു.പി സ്കൂളില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമന് കൊണ്ടൂര്‍ നിര്‍വഹിച്ചു. ക്ഷീരവികസനവകുപ്പിന്റെ 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ക്കൂള് കുട്ടികള്‍ക്ക് ക്ഷീരമേഖലയെകുറിച്ച് അവബോധം നല്‍കാനാണ് സ്കൂലതലത്തില് സ്റ്റുഡന്റ്സ് ഡയറി ക്ലബ്ബ് രൂപീകരിക്കുന്നത്. പരിശീലന പരിപാടികള്‍, സ്റ്റഡി ടൂറുകള്‍, ഡെമോണ്സ്ട്രേഷന് ക്ലാസുകള്‍, ഡയറി ക്വിസ് എന്നിവ ഉള്‍പ്പെടുത്തിയാണ് ക്ലബ്ബിന്റെ പ്രവര്‍ത്തനം നടത്തുക. പാലും പാലുല്‍പ്പന്നങ്ങളും എന്ന വിഷയത്തില്‍ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സില്‍വി മാത്യു ക്ലാസ് നയിച്ചു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി സത്യന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചെറുകോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ്, അംഗം പ്രദീപ് ചെറുകോല്‍, ഇലന്തൂര്‍ ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഇ.സുനിതാബീഗം, സ്കൂള്‍ ഹെഡ്മിസ്ട്രസ് കെ സുജ, ഇ എസ് ഹരികുമാര്‍, അമ്പിളി, അനാമിക, ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പിഎന്‍പി 298/19)
- Log in to post comments