Post Category
ബോധവത്ക്കരണ ക്യാമ്പയിന്‍
കീടനാശിനികളുടെ വിതരണം, വില്‍പ്പന, ഉപയോഗം, ഗുണനിലവാരവും നിയന്ത്രണവും എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് ജില്ലയില്‍ പഞ്ചായത്ത്, ബ്ലോക്ക് പരിധിയില്‍ ബോധവത്ക്കരണ ക്യാമ്പയിന്‍ നടത്തും. 28ന് കുറ്റൂര്‍ കമ്മ്യൂണിറ്റി ഹാള്‍, 29ന് പെരിങ്ങര കമ്മ്യൂണിറ്റി ഹാള്‍, നിരണം കൃഷിഭവന്‍, 31ന് കടപ്ര പഞ്ചായത്ത് ഹാള്‍, നെടുമ്പ്രം കമ്മ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, ജനപ്രതിനിധികള്‍, പാടശേഖര സമിതി അംഗങ്ങള്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. (പിഎന്‍പി 309/19)
date
- Log in to post comments