Skip to main content

പഠനോത്സവം 2019 ജില്ലാതല ഉദ്ഘാടനം ഇന്ന് (26)

 

പഠനോത്സവം 2019ന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (26) രാവിലെ 11ന് നന്നുവക്കാട് എം.സി.സി.എല്‍.പി സ്‌കൂളില്‍ വീണാജോര്‍ജ് എംഎല്‍എ നിര്‍വഹിക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് വേണ്ടിയാണ് പഠനോത്സവം സംഘടിപ്പിക്കുന്നത്. നഗരസഭാധ്യക്ഷ ഗീതാ സുരേഷ്, ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.ജി അനിത, സമഗ്രശിക്ഷ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ എ.പി കുട്ടികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.                    (പിഎന്‍പി 312/19)

date